എൻ്റെ സ്വപ്നം - പ്രണയം
എൻ്റെ സ്വപ്നം - പ്രണയം ചില സ്വപ്നങ്ങൾ നാം കാണുന്നത് വെറും ഒരു glimpse എന്ന പോലെ മാറിമറിഞ്ഞു നമ്മുടെ ഓർമക്കളിൽ പോലും ഇല്ലാതെ പോകും. എന്നാൽ ചിലത് ചിന്തകളിൽ തന്നെ നിറഞ്ഞു നിന്ന് നമ്മെ വീണ്ടും അതിലൂടെ ഒരു വട്ടം കൂടെ കടന്നു പോകാൻ പ്രേരിപ്പിക്കും. അതു പോലെ ഒരു സ്വപ്നം എന്നെ ഉറക്കാൻ പോലും അനുവദിക്കാത്ത ഒന്നിനെ പറ്റി ആണ് എനിക്ക് വിവരിക്കാൻ ഉള്ളത്. പണ്ട് എങ്ങോ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെൺകുട്ടി, അവളെ നമുക്ക് വൈഗ (not real name) എന്ന് വിളിക്കാം. എന്നോ ഞങ്ങൾ രണ്ടുപേരും പ്രണയത്തിൽ ആയി, എന്നൽ വൈഗയുടെ വീട്ടിൽ താൽപര്യമില്ല എന്നതിനാൽ ഞങൾ ഒളിച്ചോടാൻ തീരുമാനിച്ചു. ഒന്നു രണ്ടു കൂട്ടുകാരുടെ സഹായത്താൽ ഞാനും വൈഗയും ഒരു common സ്ഥലത്ത് കണ്ടുമുട്ടാൻ തീരുമാനിച്ചു പക്ഷേ ഞങ്ങളുടെ പദ്ധതി ആരോ ചോർത്തുകയും, അവളുടേ വീട്ടിലെ ഒരു ആൾ കാറിൽ പോകുന്ന എന്നെ പിടിച്ചു ഇറക്കി എൻ്റെ നെഞ്ചിൻ്റെ അടിയിൽ ഒരു ബ്ലാക്ക് പിടിയുള്ള പഴയ ഒരു കത്തി കൊണ്ട് കുത്തി. ഒരു വര കണക്കെ കുത്തിൻ്റെ പാട് എൻ്റെ നെഞ്ചിൽ രൂപപ്പെട്ടു ചോര ഒലിച്ചിറങ്ങി എൻ്റെ നെഞ്ചില്, ഒട്ടും വേദന തോന്നതെ എൻ്റെ വൈഗയെ കാണാതെ മരിക്കും എന്ന് വിചാരിച്ച ഞാൻ ബോധം പോകും മുന്നേ എന...